Your Image Description Your Image Description

യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് രാവിലെയും മഴ പെയ്തു. ഷാർജയിലെ ഖോർഫക്കാൻ, നഹ് വ, അൽ റഫീസ ഡാം, വാദി ഷീസ് എന്നിവിടങ്ങളിലും ഫുജൈറയിലെ അൽ ഖുറയ്യ, മിർബി ഭാഗങ്ങളിലുമാണ് മഴ ലഭിച്ചത്. ബലിപെരുന്നാൾ അവധിക്കാലത്തെ കാലാവസ്ഥാ മാറ്റം ജനങ്ങൾക്ക് നേരിയ ആശ്വാസമായി.

ദേശീയ കാലാവസ്ഥാ കേന്ദ്രമായ എൻസിഎം കിഴക്കൻ മേഖലകളിൽ മേഘങ്ങൾ ഉരുണ്ടുകൂടുന്നതിനാൽ യെലോ, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. താഴ്‌വരകളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്ന് വാഹനമോടിക്കുന്നവർക്കും പൊതുജനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തിരുന്നു.

വരും ദിവസങ്ങളിൽ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നും ചിലപ്പോൾ ആകാശം ഭാഗികമായി മേഘാവൃതമായി മാറാനും മേഘങ്ങൾ രൂപപ്പെട്ട് കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങളിലും ദ്വീപുകളിലുമുള്ള താപനില 41 ഡിഗ്രി സെൽഷ്യസിലേക്ക് എത്താനാണ് സാധ്യത. ഉൾപ്രദേശങ്ങളിൽ 44 ഡിഗ്രി വരെ ഉയരും. മലമേഖലകളിൽ 30 മുതൽ 34 ഡിഗ്രി വരെ ആയിരിക്കും താപനില.

Leave a Reply

Your email address will not be published. Required fields are marked *