Your Image Description Your Image Description

കല്യാണി പ്രിയദർശനും നസ്ലെനും കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. ലോക: ചാപ്റ്റർ വൺ- ചന്ദ്ര എന്നാണ് ചിത്രത്തിന്‍റെ പേര്. സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് കല്യാണി ചിത്രത്തില്‍ വേഷമിടുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. കല്യാണി പ്രിയദർശനോടൊപ്പം നസ്‌ലെനേയും പോസ്റ്ററിൽ കാണാം.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രം കൂടിയാണ് ലോക. ഇതിനായി കല്യാണി മാർഷ്യൽ ആർട്സ് അഭ്യസിച്ചിരുന്നു. അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ലോകയുടെ ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. ചിത്രീകരണം 94 ദിവസങ്ങളിലായിട്ടായിരുന്നു പൂര്‍ത്തീകരിച്ചത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *