Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ൽ ആ​ദ്യ അ​ലോ​ട്ട്മെൻറ് പ്ര​കാ​രം പ്ര​വേ​ശ​നം നേ​ടി​യ​ത് 2,21,269 പേ​ർ. ഇ​തി​ൽ 1,21,743 പേ​ർ സ്ഥി​രം​പ്ര​വേ​ശ​ന​വും 99,526 പേ​ർ താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​വും നേ​ടി. ഒ​ന്നാ​മ​ത്തെ ഓ​പ്ഷ​നി​ൽ ത​ന്നെ അ​ലോ​ട്ട്മെൻറ് നേ​ടി​യ​വ​രോ ഉ​യ​ർ​ന്ന ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്കി ല​ഭി​ച്ച ഓ​പ്ഷ​നി​ൽ ത​ന്നെ സീ​റ്റ് ഉ​റ​പ്പാ​ക്കി​യ​വ​രോ ആ​ണ് സ്ഥി​രം​പ്ര​വേ​ശ​നം നേ​ടി​യ​വ​ർ.

ഉ​യ​ർ​ന്ന ഓ​പ്ഷ​ൻ അ​വ​ശേ​ഷി​ക്കു​ന്ന​വ​രാ​ണ് അ​ലോ​ട്ട്മെൻറ് ല​ഭി​ച്ച ഓ​പ്ഷ​നി​ൽ താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ​ത്. ഇ​വ​ർ​ക്ക് ര​ണ്ടും മൂ​ന്നും അ​ലോ​ട്ട്​​മെൻറു​ക​ളി​ൽ ഉ​യ​ർ​ന്ന ഓ​പ്ഷ​നു​ക​ളി​ലേ​ക്ക് മാ​റാ​നാ​കും. അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചി​ട്ടും 27,077 പേ​ർ പ്ര​വേ​ശ​നം നേ​ടി​യി​ല്ല. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി അ​ലോ​ട്ട്മെൻറ് നേ​ടി​യ​വ​ർ ഉ​ൾ​പ്പെ​ടെ 1152 പേ​ർ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

2,49,540 പേ​ർ​ക്കാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെൻറ് ന​ൽ​കി​യി​രു​ന്ന​ത്. സ്പോ​ർ​ട്സ് ​േക്വാ​ട്ട​യി​ൽ 6121 പേ​ർ​ക്ക് അ​ലോ​ട്ട്മെൻറ് ന​ൽ​കി​യ​തി​ൽ 2649 പേ​ർ സ്ഥി​രം​പ്ര​വേ​ശ​ന​വും 2021 പേ​ർ താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​വും നേ​ടി. 1431 പേ​ർ അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നേ​ടി​യി​ല്ല. 1431 പേ​ർ​ക്ക് പ്ര​വേ​ശ​നം നി​ര​സി​ച്ചു. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ളി​ൽ 1314 പേ​രെ അ​ലോ​ട്ട്ചെ​യ്ത​തി​ൽ 914 പേ​ർ സ്ഥി​രം പ്ര​വേ​ശ​ന​വും 108 പേ​ർ താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​വും നേ​ടി. ര​ണ്ടാം അ​ലോ​ട്ട്മെൻറ് ജൂ​ൺ ആ​റി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. പ്ര​വേ​ശ​നം നേ​ടാ​ത്ത സീ​റ്റു​ക​ൾ, നി​ര​സി​ക്ക​പ്പെ​ട്ട സീ​റ്റു​ക​ൾ, ഒ​ന്നാം​ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെൻറ് ന​ട​ത്താ​ത്ത സീ​റ്റു​ക​ൾ എ​ന്നി​വ ചേ​ർ​ത്താ​യി​രി​ക്കും ര​ണ്ടാം അ​ലോ​ട്ട്മെൻറ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക. ഒ​ന്നാം അ​ലോ​ട്ട്മെൻറി​ൽ ബാ​ക്കി​യു​ള്ള സം​വ​ര​ണ സീ​റ്റു​ക​ൾ ര​ണ്ടാം അ​ലോ​ട്ട്മെൻറി​ലും അ​തേ കാ​റ്റ​ഗ​റി​യി​ൽ തു​ട​രു​ക​യും തു​ട​ർ​ന്നും ബാ​ക്കി​യു​ള്ള സീ​റ്റു​ക​ൾ മൂ​ന്നാം അ​ലോ​ട്ട്മെൻറി​ൽ മെ​റി​റ്റി​ലേ​ക്ക് മാ​റ്റി അ​ലോ​ട്ട്മെൻറ് ന​ട​ത്തു​ക​യും ചെ​യ്യും.

Leave a Reply

Your email address will not be published. Required fields are marked *