Your Image Description Your Image Description

തൃശൂർ: തൃശൂർ മുണ്ടൂരില്‍ കര്‍ണാടക ബസിന് പിന്നില്‍ കെഎസ്ആർടിസി ഇടിച്ച് അപകടം. പുലർച്ചെ അഞ്ച് മണിക്കാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് ബസിലും ഉണ്ടായിരുന്ന 15 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറിന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം കണ്ണൂര്‍ പാനൂരില്‍ വാഹനത്തിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്ന് ഉള്ളില്‍ കുടുങ്ങിയ മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പാലാ ബസാറിലെ മെക്കാനിക് സുകുമാരനാണ് അപകടത്തിൽ മരിച്ചത്. ടൂറിസ്റ്റ് ബസിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ ജൂൺ 6ന് രാവിലെ 10.30-ഓടെയാണ് സംഭവം ഉണ്ടായത്.

എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്ന് സുകുമാരന്റെ തല ഉള്ളില്‍ കുടുങ്ങുകയായിരുന്നു. സംഭവസമയത്ത് മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. സുകുമാരന്റെ ഭാര്യ ഇവിടെ എത്തിയപ്പോഴാണ് അപകടം കണ്ടത്. ഭാര്യയാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയത്. ഫയര്‍ ഫോഴ്‌സ് അടക്കം സ്ഥലത്തെത്തി ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവിലാണ് സുകുമാരനെ ബസിനടിയില്‍ നിന്ന് പുറത്തെത്തിക്കാനായത്. ഉടന്‍തന്നെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *