Your Image Description Your Image Description

ഖത്തറിൽ വേനൽക്കാലത്തിന് ഔദ്യോഗിക തുടക്കം. ഈ വർഷത്തെ ഏറ്റവും ചൂടേറിയ മാസമായിരിക്കും ജൂൺ എന്ന് കാലാവസ്ഥാ വകുപ്പ്. ജൂണിലെ ഈ വർഷത്തെ ശരാശരി പകൽ താപനില 34.7 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ജൂൺ മാസത്തിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1975ലാണ്-21 ഡിഗ്രി സെൽഷ്യസ്. ഏറ്റവും കൂടുതൽ 2010ലും- 49.1 ഡിഗ്രി സെൽഷ്യസ്.

ഈ മാസം വടക്കുപടിഞ്ഞാറൻ കാറ്റ് കനക്കും. ചില സമയങ്ങളിൽ പൊടിക്കാറ്റും വീശും. ദൂരക്കാഴ്ച കുറയുകയും കടൽ തിരമാല പ്രക്ഷുബ്ധമാകുകയും ചെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ കാറ്റിന് ശക്തിയേറുമെങ്കിലും വൈകുന്നേരത്തോടെ വേഗത കുറയും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts