Your Image Description Your Image Description

ബി.ബി.എ., ബി.സി.എ., ബി.ബി.എം. കോഴ്‌സുകൾ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ.) കീഴിലേക്ക്. ഇതിനായി വിജ്ഞാപനം പുറത്തിറക്കി. വരുന്ന അധ്യയനവർഷം മുതൽ ഈ കോഴ്‌സുകൾ പഠിപ്പിക്കുന്ന ആയിരത്തിലേറെ സ്ഥാപനങ്ങൾ എ.ഐ.സി.ടി.ഇ.യുടെ പരിധിയിലാവും.

മാനേജ്‌മെന്റ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ബിരുദ കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങൾ ഇനി എ.ഐ.സി.ടി.ഇ. അനുമതി തേടണം. പ്രവേശന മാനദണ്ഡങ്ങളിലോ, അഫിലിയേഷൻ, സീറ്റ്, ഫീസ് എന്നിവയിലോ മാറ്റമുണ്ടാകില്ല. എന്നാൽ, പുതിയ പാഠ്യപദ്ധതിയും പുസ്തകങ്ങളും വരും. പരീക്ഷാ ഘടനയും മാറ്റും. അധ്യാപകരുടെ എണ്ണം, യോഗ്യത, ക്ലാസ് മുറികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിൽ എ.ഐ.സി.ടി.ഇ. മാനദണ്ഡം പിന്തുടരണം.

എ.ഐ.സി.ടി.ഇ. എൻജിനിയറിങ്, മാനേജ്മെന്റ് കോഴ്സുകൾക്ക് ലഭ്യമാക്കുന്ന സംവിധാനങ്ങളെല്ലാം ബിരുദ കോഴ്സുകൾക്കും ലഭിക്കും. സ്കോളർഷിപ്പുകൾ, തൊഴിൽ പോർട്ടൽ സൗകര്യങ്ങൾ, അധ്യാപക പരിശീലന പരിപാടികൾ എന്നിവയുടെയെല്ലാം നേട്ടം ലഭിക്കുമെന്നും എ.ഐ.സി.ടി.ഇ. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *