Your Image Description Your Image Description

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഒരു ​ഗ്രാം സ്വർണത്തിന്റെ വില 8950 രൂപയായി കുറഞ്ഞു. പവന്റെ വില 320 രൂപ കുറഞ്ഞ് 71,600 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ​ഈ മാസത്തിൽ എട്ടാം തീയതിയാണ് സ്വർണവില ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയത്. 73,040 രൂപയായാണ് സ്വർണവില ഉയർന്നത്. ഒരുഘട്ടത്തിൽ ഈ മാസത്തിൽ സ്വർണവില 68,000 രൂപയിലേക്ക് താഴ്ന്നിരുന്നു.

ലോകവിപണിയിലും സ്വർണവില ഇടിയുകയാണ്. യുറോപ്യൻ യൂണിയനുമേൽ അധിക നികുതി ചുമത്താനുള്ള തീരുമാനം ഡോണൾഡ് ട്രംപ് ജൂലൈ ഒമ്പത് വ​രെ നീട്ടിയതാണ് വിലയെ സ്വാധീനിക്കുന്നത്.

സ്​പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,346.59 ഡോളറായാണ്. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഇടിയുകയാണ്. 3,345 ഡോളറായാണ് സ്വർണത്തിന്റെ ഭാവി വിലകൾ കുറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *