Your Image Description Your Image Description

ഡൽഹി: ഓപ്പറേഷൻ സിന്ദൂർ വെറുമൊരു സൈനിക ദൗത്യമല്ല, ഭാരതത്തിന്റെ ദൃഢനിശ്ചയത്തിന്റെയും നേർചിത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിന്റെ വൻ വിജയത്തിന് ശേഷമുള്ള മൻ കി ബാത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിന്റെ 122-ാമത് പതിപ്പാണ് ഇന്ന് പ്രക്ഷേപണം ചെയ്തത്.

പാകിസ്താന് കൃത്യവും മൂർച്ചയുമുള്ള തിരിച്ചടി നൽകിയ സായുധ സേനയെ അദ്ദേഹം പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു സൈനിക ദൗത്യമല്ല, നമ്മുടെ ദൃഢനിശ്ചയത്തിന്റെയും ധൈര്യത്തിന്റെയും മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തിന്റയും  നേർചിത്രമാണെന്ന് മോദി പറഞ്ഞു. തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും സാങ്കേതികവിദ്യയും  ഒപ്പം സൈനികരുടെ ആത്മധൈര്യവുമാണ് വിജയത്തിന് അടിസ്ഥാനം.ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടത്തിൽ ‘ഓപ്പറേഷൻ സിന്ദൂർ’ പുതിയ ആത്മവിശ്വാസവും ഊർജ്ജവും പകർന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ധീര ജവാൻമാർക്ക് ആദരം ആർപ്പിച്ചു കൊണ്ട് ഇന്ത്യയിലുടനീളം നടന്ന തിരംഗ യാത്രകളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *