Your Image Description Your Image Description

മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയില്‍. പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറുടെ സംവിധാന അരങ്ങേറ്റമായിരുന്ന മധുര മനോഹര മോഹം എന്ന ചിത്രമാണിത്. ഷറഫുദ്ദീന്‍, സൈജു കുറുപ്പ്, രജിഷ വിജയന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തിയറ്ററുകളിലെത്തിയത് 2023 ജൂണ്‍ മധ്യത്തില്‍ ആണ്. നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രം ഒരു പ്രമുഖ പ്ലാറ്റ്ഫോമിലേക്ക് എത്തിയിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഇപ്പോള്‍ കാണാനാവും. എച്ച്ആര്‍ ഒടിടി എന്ന പ്ലാറ്റ്‍ഫോമിലൂടെ 2023 ഓഗസ്റ്റില്‍ത്തന്നെ ചിത്രം സ്ട്രീമിംഗിന് എത്തിയിരുന്നു. എന്നാല്‍ ഒരു പ്രധാന പ്ലാറ്റ്‍ഫോമിലേക്ക് രണ്ട് വര്‍ഷത്തിന് ശേഷമാണ് ചിത്രം എത്തുന്നത്.

ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം ബി 3 എം ക്രിയേഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജ് ആണ് ചിത്രത്തിന്റെ ക്യാമറ. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈനറാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്. ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ജിബിന്‍ ഗോപാലാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും പ്രൊമോ സോംഗും ഒരുക്കിയത്. വിജയരാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *