Your Image Description Your Image Description

കൊ​ണ്ടോ​ട്ടി: സാം​സ്‌​കാ​രി​ക വ​കു​പ്പി​നു കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കൊ​ണ്ടോ​ട്ടി​യി​ലെ മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി വൈ​ദ്യ​ര്‍ മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി​യു​ടെ സ്‌​കൂ​ള്‍ ഓ​ഫ് മാ​പ്പി​ള ആ​ര്‍ട്സിന്‍റെ ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്ക് ജൂ​ണ്‍ 15 വ​രെ അ​പേ​ക്ഷി​ക്കാം. മാ​പ്പി​ള​പ്പാ​ട്ട്, ഒ​പ്പ​ന, കോ​ല്‍ക്ക​ളി, ദ​ഫ്മു​ട്ട്, അ​റ​ബ​ന​മു​ട്ട് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​രു വ​ര്‍ഷ​ത്തെ ഡി​പ്ലോ​മ കോ​ഴ്സു​ക​ളാ​ണുള്ളത്. 13 വ​യ​സ്സ് തി​ക​ഞ്ഞ​വ​ര്‍ക്കും ഏ​ഴാം ക്ലാ​സ് പാ​സാ​യ 25 വ​യ​സ്സു​വ​രെ​യു​ള്ള​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷാ​ഫോ​റം മോ​യി​ന്‍കു​ട്ടി വൈ​ദ്യ​ര്‍ മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി​യി​ല്‍നി​ന്ന് നേ​രി​ട്ടോ ഓ​ണ്‍ലൈ​നാ​യോ ല​ഭി​ക്കും. വ​യ​സ്സ് തെ​ളി​യി​ക്കു​ന്ന രേ​ഖ​യു​ടെ പ​ക​ര്‍പ്പ് അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍പ്പി​ക്ക​ണം. ഉ​യ​ര്‍ന്ന പ്രാ​യ​പ​രി​ധി​യി​ല്‍ നി​ബ​ന്ധ​ന​ക​ള്‍ക്കു വി​ധേ​യ​മാ​യി ഇ​ള​വ് അ​നു​വ​ദി​ക്കും.മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി നേ​രി​ട്ട് ന​ട​ത്തു​ന്ന കൊ​ണ്ടോ​ട്ടി, നാ​ദാ​പു​രം കേ​ന്ദ്ര​ങ്ങ​ള്‍ക്കു പു​റ​മെ അ​ക്കാ​ദ​മി​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കേ​ന്ദ്ര​ങ്ങ​ളി​ലും കോ​ഴ്സു​ക​ള്‍ക്ക് ചേ​രാം.

അ​ഫി​ലി​യേ​റ്റ​ഡ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചേ​രാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. അ​ഫി​ലി​യേ​റ്റ​ഡ് കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ക്ക് 04832 711432, 7902 711432 ൽ ബ​ന്ധ​പ്പെ​ട​ണം.

Leave a Reply

Your email address will not be published. Required fields are marked *