Your Image Description Your Image Description

ഗർഭപാത്രം വാടകയ്ക്കെടുക്കാനുദ്ദേശിക്കുന്ന അർഹരായ ദമ്പതിമാർക്ക് പുറമേനിന്നുള്ള അണ്ഡമോ ബീജമോ സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയേക്കും. അണ്ഡോത്പാദനമോ ബീജോത്പാദനമോ സാധ്യമല്ലാത്ത ദമ്പതികൾക്ക് ഇത് സാധ്യമാക്കുംവിധം നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് ശ്രമം. വിദഗ്ധരുമായി ഇക്കാര്യത്തിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ടെന്നും വൈകാതെ തീരുമാനമെടുക്കുമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

അണ്ഡോത്പാദനം സാധ്യമല്ലാത്ത ഒട്ടേറെ സ്ത്രീകൾക്ക് മറ്റു ദാതാക്കളിൽനിന്ന് സ്വീകരിച്ച് വാടകഗർഭത്തിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. എന്നാൽ, എല്ലാവർക്കും നിയമപോരാട്ടം നടത്താൻ കഴിവുണ്ടായിരിക്കില്ലെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഇക്കാര്യത്തിൽ പരിഹാരം കാണാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഉടൻ തീരുമാനമെടുക്കുമെന്ന് സർക്കാർ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *