Your Image Description Your Image Description

സൗദിയിൽ നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്ന്‌ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ സ്വദേശി വനിതയുടെയും യമൻ പൗരന്റെയും വധശിക്ഷ നടപ്പാക്കി. സ്വദേശി വനിത മർയം അൽമിസ്ഹബ്, കൂട്ടാളി യമൻ പൗരൻ മൻസൂർ ഖാഇദ് അബ്ദുല്ല എന്നിവരുടെ ശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് വെളിപ്പെടുത്തിയത്.

മുപ്പത് വർഷം മുമ്പാണ് കേസിനസ്പദമായ സംഭവം നടന്നത്. തട്ടിക്കൊണ്ടുപോയ മൂന്ന് കൂട്ടികളെ സ്വന്തം മക്കളെ പോലെ വളർത്തുകയായിരുന്നു പ്രതികൾ. എന്നാൽ മക്കൾ തിരിച്ചറിയൽ രേഖകൾക്കായി അധികൃതരെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ദമ്മാമിലെ വ്യത്യസ്ത ആശുപത്രികളിൽ നിന്നാണ് മൂന്ന് നവജാത ശിശുക്കളെ തട്ടിയെടുത്തത്. 1994ലും 96ലും 99ലുമായാണ് കുട്ടികളെ തട്ടിയെടുത്തത്. ഇവരെ പ്രതികൾ ആഭിചാരത്തിന് ഉപയോഗിച്ചതായും പിന്നീട് തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *