Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം : ക​ന​ത്ത​മ​ഴ​യി​ൽ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ വ്യാ​പ​ക നാ​ശം. രാ​ത്രി പെ​യ്ത മ​ഴ​യ്ക്കൊ​പ്പ​മു​ണ്ടാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​തോ​ടെ റോ​ഡു ഗ​താ​ഗ​ത​വും വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി.

ന​ഗര​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും അതി ശക്തമായ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.വെ​ള്ള​യ​മ്പ​ലം – ആ​ൽ​ത്ത​റ​മൂ​ട്ടി​ൽ റോ​ഡി​ന് കു​റു​കെ മ​രം ഒ​ടി​ഞ്ഞു​വീ​ണു. വെ​ള്ള​യ​മ്പ​ല​ത്ത് രാ​ജ് ഭ​വ​ന് സ​മീ​പം മ​രം ഒ​ടി​ഞ്ഞു വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കാ​ട്ടാ​ക്ക​ട, മാ​റ​ന​ല്ലൂ​ർ,മൂ​ങ്ങോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും മ​രം ക​ട​പു​ഴ​കി വീ​ണു.

അതെ സമയം, രണ്ടുദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചനം. അടുത്ത ഏഴുദിവസം വ്യാപകമഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *