Your Image Description Your Image Description

പരപ്പനങ്ങാടി : വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു. പരപ്പനങ്ങാടി തീരത്ത് വെച്ചുണ്ടായ അപകടത്തിൽ വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ നവാസ് (40) ആണ് മരിച്ചത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ത്തി​ഹാ​ദ് വ​ള്ള​വും ആ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റു​ബി​യാ​ൻ വ​ള്ള​വു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

നി​യ​ന്ത്ര​ണം വി​ട്ട ഇ​ത്തി​ഹാ​ദ് റു​ബി​യാ​ൻ വ​ള്ള​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ന​വാ​സ് വ​ള്ള​ത്തി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. പരിക്കേറ്റ മറ്റ് രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *