Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​ർ സം​സ്ഥാ​ന ല​ഹ​രി ക​ട​ത്ത് സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യെ പി​ടി​യിൽ. വി​ദേ​ശ​ത്ത്​ നി​ന്ന് ചെ​ന്നൈ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ​പ്പോ​ളാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

കോഴിക്കോട് സ്വദേശിയായ മുഹമ്മദ് നിഹാലാണ് (25)അറസ്റ്റിലായത്. ഇന്നലെ വിദേശത്തുനിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ മുഹമ്മദ് നിഹാലിനെ പാറശ്ശാല പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും എം​ഡി​എം​എ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​സ ല​ഹ​രി​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ൾ.ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് ബാം​ഗ​ളൂ​രു​വി​ൽ നി​ന്നും എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യ യു​വാ​ക്ക​ളി​ൽ നി​ന്നാ​ണ് മു​ഹ​മ്മ​ദ് നി​ഹാ​ലി​നെ കു​റി​ച്ച് പാ​റ​ശാ​ല പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. പി​ന്നാ​ലെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ഇ​യാ​ൾ​ക്ക് വേ​ണ്ടി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *