Your Image Description Your Image Description

 പി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി പുഷ്പ അരുൺകുമാർ നിർമ്മിച്ച്, ശ്രീരാജ് സംവിധാനം ചെയ്യുന്ന പൃഥ്‌വി അമ്പാർ നായകനായ കന്നഡ ചിത്രം  കൊത്തലവാടി ടീസർ പുറത്ത്. കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലെ ഗുണ്ടല്പെട്ട് താലൂക്കിൽ വരുന്ന ഒരു ഗ്രാമത്തിന്റെ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.

ഒരു പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെർ ആയി, എല്ലാത്തരം പ്രേക്ഷകരേയും ലക്‌ഷ്യം വെച്ചൊരുക്കുന്ന ചിത്രത്തിൽ കൊത്തലവാടി ഗ്രാമത്തിൽ ഉപയോഗിക്കുന്ന സംസാരഭാഷാ ശൈലിയാണ് ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കാവ്യാ ശൈവയാണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പർ താരമായ യാഷിന്റെ അമ്മ കൂടിയായ പുഷ്പ അരുൺകുമാർ നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്.

ഗോപൽകൃഷ്ണ ദേശ്പാണ്ഡെ,  രാജേഷ് നടരംഗ, അവിനാഷ്, ബാല രാജ്വാഡി, മാനസി സുധീർ, ചേതൻ ഗന്ധർവ, അപൂർവ, രഘു രാമനകോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഡോ. രാജ്കുമാറിന്റെ ഐതിഹാസിക ചിത്രങ്ങളിൽ നിന്നും പാർവതമ്മയുടെ പാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട പുഷ്പ അരുൺകുമാർ പുതിയ പ്രതിഭകളെ പരിപോഷിപ്പിക്കുക എന്ന കാഴ്ചപ്പാടോടെയാണ് പി എ പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *