Your Image Description Your Image Description

റോഡിൽ കുടുങ്ങുന്ന ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനും ഡ്രോണുകൾക്ക് നിരീക്ഷണത്തിനും പരിശോധനയ്ക്കുമായി പറന്നുയരാനും സംവിധാനമുള്ള മൊബൈൽ പൊലീസ് സ്റ്റേഷൻ യുഎഇയിൽ ആരംഭിക്കുന്നു. പൂർണമായും പ്രാദേശികമായി നിർമിച്ച ഇ– വാഹനമാണ് സഞ്ചരിക്കുന്ന പൊലീസ് സ്റ്റേഷനായി മാറുക‌.ഒരിക്കൽ ചാർജ് ചെയ്താൽ 900 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള ഹൈബ്രിഡ് വാഹനം ഒരേസമയം ഇന്ധനത്തിലും ബാറ്ററിയിലും പ്രവത്തിക്കും. 2027ഓടെ യുഎഇ നിർമിത ഹൈബ്രിഡ് വാഹനങ്ങൾ പൊലീസിൽ വ്യാപകമാക്കാനാണ് പദ്ധതി.

യുഎഇ ആസ്ഥാനമായുള്ള കിന്റ്സുഗി ഹോൾഡിങ്ങിന്റെ അനുബന്ധ സ്ഥാപനമായ എനെറോൺ ആണ് വാഹനം പ്രാദേശികമായി നിർമിച്ചത്. അബുദാബി പൊലീസിന്റെ ആവശ്യമനുസരിച്ച് സഞ്ചരിക്കുന്ന പൊലീസ് സ്റ്റേഷനാക്കി രൂപകൽപന ചെയ്യുകയായിരുന്നു കമ്പനി. യുഎഇയിൽ വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്ത വാഹനം അബുദാബി നാഷനൽ എക്സിബിഷന്റെ സെന്ററിലാണ് പ്രദർശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *