Your Image Description Your Image Description

വിഡിയോ ഗെയിം രൂപകൽപനയിൽ മധ്യപൂർവദേശത്തെ ആദ്യത്തെ ബിരുദ കോഴ്സ് അബുദാബി യൂണിവേഴ്സിറ്റിയിൽ ഓഗസ്റ്റിൽ ആരംഭിക്കും. ബാച്ചിലർ ഓഫ് ആർട്സ് ഇൻ ഗെയിം ഡിസൈൻ ആരംഭിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ അബുദാബി സർവകലാശാലയും സാംസ്കാരിക ടൂറിസം വകുപ്പും (ഡിസിടി) ഫ്രാൻസിലും കാനഡയിലും ക്യാംപസുകളുള്ള വിഡിയോ ഗെയിം ഫോക്കസ്ഡ് സ്കൂൾ റൂബിക്കയും ഒപ്പിട്ട ശേഷമായിരുന്നു പ്രഖ്യാപനം.

ഗെയിം ഡിസൈനർമാർക്ക് ലോകോത്തര വിദ്യാഭ്യാസവും പ്രായോഗിക അനുഭവവും ഉറപ്പാക്കി പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ വിഡിയോ ഗെയിമിങ് മേഖലയുടെ വളർച്ച ഊർജിതമാക്കുന്നതോടെ ആഗോള ഗെയിമിങ് വ്യവസായത്തിൽ അബുദാബിയുടെ ഖ്യാതി വർധിപ്പിക്കുകയാണ് ലക്ഷ്യം.

ഓഗസ്റ്റിൽ ക്ലാസുകൾ ആരംഭിക്കും. പഠനത്തിനും പ്രായോഗിക പരിശീലനത്തിനും പുറമെ ഇന്റേൺഷിപ്പുകൾ, മെന്റർഷിപ്പുകൾ എന്നിവ ഉൾപ്പെടുന്നതാണ് കോഴ്സ്. അർഹരായവർക്ക് 6 വർഷത്തിനിടെ 140 സ്കോളർഷിപ്പുകളും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *