Your Image Description Your Image Description

കുവൈത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 12,500ലധികം വ്യാജ വിലാസങ്ങൾ റദ്ദാക്കി. ഹവല്ലി, ജലീബ്, മഹബൂള തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ വിലാസങ്ങൾ റദ്ദാക്കപ്പെട്ടത്. കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചുമാണ് വിലാസങ്ങൾ റദ്ദാക്കുന്നത്.

രേഖകൾ നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനകം പാസി ഓഫീസിൽ പുതിയ വിലാസം രജിസ്റ്റർ ചെയ്യണം. സമയപരിധിയിൽ വിലാസം അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ 100 ദിനാർ വരെ പിഴ ഈടാക്കും. 49 പേർ മരണപ്പെട്ട മംഗഫ് തീപിടിത്ത ദുരന്തത്തിന് ശേഷമാണ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സിവിൽ ഐഡിയിലെ താമസ വിലാസങ്ങൾ കർശനമാക്കിയത്. കൃത്രിമത്വം കുറയ്ക്കാനും, സുതാര്യത ഉറപ്പാക്കാനുമാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *