Your Image Description Your Image Description

കഴിഞ്ഞ വർഷം സൗദിയിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്തത് ആയിരത്തി ഇരുനൂറ്റി എൺപത് ലക്ഷം യാത്രക്കാർ. യാത്രക്കാരുടെ എണ്ണത്തിൽ പതിനഞ്ചു ശതമാനത്തിന്റേതാണ് വർധന. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾ ഉൾപ്പെട്ടതാണ് കണക്ക്.

2024 ലെ കണക്കുകളാണ് പുറത്തു വന്നത്. 590 ലക്ഷം യാത്രക്കാരാണ് ആഭ്യന്തര സേവനങ്ങൾ ഉപയോഗിച്ചത്. അന്താരാഷ്ട്ര യാത്രകൾ നടത്തിയത് 690 ലക്ഷം യാത്രക്കാരും. ഏറ്റവുമധികം യാത്രക്കാർ ഉപയോഗിച്ചത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ്. 490 ലക്ഷം യാത്രക്കാരാണ് ഈ വിമാനത്താവളം ഉപയോഗിച്ച് യാത്ര ചെയ്തത്. തൊട്ട് പിറകിലായി കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ്. എയർ കാർഗോയുടെ എണ്ണത്തിലും കണക്കുകൾ പ്രകാരം വർധനയാണ്. 34% ആണ് മേഖലയിലെ വളർച്ച.

Leave a Reply

Your email address will not be published. Required fields are marked *