Your Image Description Your Image Description

ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ഞായറാഴ്‌ച സ്ഥാനമേറ്റു. പ്രാദേശിക സമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം പകൽ 1.30)തന്നെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ചടങ്ങുകൾ ആരംഭിച്ചു.

പ്രധാന ബലിവേദിയിലേക്ക്‌ കർദിനാൾമാരുടെ അകമ്പടിയോടെ മാർപാപ്പ എത്തി. ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ അനുസ്‌മരിച്ച്‌ മുക്കുവന്റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതായിരുന്നു പ്രധാന ചടങ്ങ്‌. കുർബാനക്കുശേഷം പോപ്പ്‌ മൊബീലിൽ സഞ്ചരിച്ച്‌ വിശ്വാസികളെ ആശീർവദിച്ചു.

ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലേക്ക്‌ വിശ്വാസികളുടെ പ്രവാഹമായിരുന്നു. രാഷ്‌ട്രത്തലവന്മാർ ഉൾപ്പെടെ ഇരുനൂറിലധികം വിദേശ പ്രതിനിധികൾ പങ്കെടുത്തു. ലിയോ പാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായ തെക്കേഅമേരിക്കയിലെ പെറുവിൽനിന്നും വിശ്വാസികൾ വത്തിക്കാനിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *