Your Image Description Your Image Description

ഡ്രോണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പുറത്തിറക്കി യു.എ.ഇ. സൈബർ സെക്യൂരിറ്റി കൗൺസിലിന്റേതാണ് നടപടി. ദേശീയതലത്തിൽ ആദ്യമായാണ് ഇത്തരത്തിൽ മാർഗനിർദേശങ്ങൾ അവതരിപ്പിക്കുന്നത്.

കൃഷി, പരിസ്ഥിതി നിരീക്ഷണം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. വ്യോമാതിർത്തി, അടിസ്ഥാനസൗകര്യങ്ങൾ, സ്ഥിതിവിവരക്കണക്കുകൾ എന്നിവയെ സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ് നടപടി.

വ്യക്തികൾക്ക് ഡ്രോണുകൾ പറത്തുന്നതിനുള്ള വിലക്ക് ഭാഗികമായി നീക്കിയതായി ജനുവരിയിൽ യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. കർശന ഉപാധികളോടെയായിരുന്നു അനുമതി. ഡ്രോൺ ഉപയോക്താക്കൾ പുതിയ ‘യു.എ.ഇ ഡ്രോൺസ്’ ആപ്പ് വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്ത് അക്കൗണ്ട് തുറക്കണമെന്നും അധികൃതർ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *