Your Image Description Your Image Description

പാ​ല​ക്കാ​ട്: നാ​ല് വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണ സം​ഭ​വ​ത്തി​ൽ അ​മ്മ അ​റ​സ്റ്റി​ൽ. വാ​ള​യാ​ർ സ്വ​ദേ​ശി ശ്വേ​ത​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ്വേ​ത​യു​ടെ നാ​ല് വ​യ​സു​ള്ള മ​ക​ൻ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്.

താൻ കിണറ്റിൽ വീണതല്ലെന്നും തന്നെ അമ്മയാണ് കിണറ്റിൽ തള്ളിയിട്ടതെന്നും നാലുവയസ്സുകാരൻ പൊലീസിന് മൊഴി നൽകി.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കുട്ടി കിണറ്റില്‍ വീണത്. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ജീവനോടെ പുറത്തെടുത്തത്. നാ​ട്ടു​കാ​രോ​ടാ​ണ് അ​മ്മ​യാ​ണ് ത​ള്ളി​യി​ട്ട​തെ​ന്ന് കു​ട്ടി പ​റ​ഞ്ഞ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ താ​ന​ല്ല ത​ള്ളി​യി​ട്ട​തെ​ന്ന് അ​മ്മ ശ്വേ​ത നാ​ട്ടു​കാ​രോ​ടും പോ​ലീ​സി​നോ​ടും പ​റ‌​ഞ്ഞു. എ​ന്നാ​ൽ നാ​ട്ടു​കാ​രും പോ​ലീ​സും ഇ​ത് വി​ശ്വ​സി​ച്ചി​ല്ല.

കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ശ്വേ​ത​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ശ്വേതയെ കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. ശ്വേതയും നാല് വയസുകാരനായ മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ശ്വേതയും ഭർത്താവും ഏറെ നാളായി അകന്ന് കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *