Your Image Description Your Image Description

അമ്പലപ്പുഴ: കിഴിവിൻ്റെ പേരിൽ സംഭരണം തടസ്സപ്പെട്ട പാടശേഖരത്തെ കർഷകർക്ക് ആശ്വാസവുമായി കൃഷി വകുപ്പ്.സംസ്ഥാനത്ത് ആദ്യമായി കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് കൃഷി വകുപ്പ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം കാട്ടുകോണം പാടശേഖരത്തു നിന്നാണ് കൃഷി വകുപ്പ് നെല്ല് സംഭരണത്തിന് തുടക്കമിട്ടത്.
ഉപ്പുവെള്ളം കയറിയും അത്യുഷ്ണം മൂലവും വിളവും ഗുണനിലവാരവും കുറഞ്ഞതിനാൽ സപ്ലൈകോ മുഖാന്തിരം നെല്ലെടുപ്പ് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നെല്ല് സംഭരണം ആരംഭിച്ചത്. പൊതു മേഖലാ സ്ഥാപനമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേനയാണ് നെല്ല് സംഭരിക്കുന്നത്. കർഷകർക്കുള്ള നെൽവില നെല്ലിൻ്റെ ഗുണനിലവാരത്തിന് ആനുപാതികമായി കർഷകരുടെ അക്കൗണ്ടിലേക്ക് കൃഷിവകുപ്പ് നൽകുന്നതാണെന്ന് സംഭരണം നേരിൽ വിലയിരുത്താനെത്തിയ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.
ആദ്യ ഘട്ടത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കാട്ടുകോണം, വട്ടപ്പായിത്ര കടവ്, കോലടിക്കാട്, ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കന്നിട്ട സി .ബ്ലോക്ക്‌ എന്നീ പാടശേഖരങ്ങളിൽ നിന്നായി 450 ടൺ
നെല്ലാണ് സംഭരിക്കുന്നത്. ഇതിലേക്കായി കൃഷി വകുപ്പിന് പ്രതേക പാക്കേജ് ആയി 3 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.കഞ്ഞിപ്പാടത്തെ കാട്ടുകോണം പാടശേഖരത്ത് കൊയ്ത്ത് പൂർത്തിയായിട്ട് 25 ദിവസം പിന്നിട്ടു.ഇവിടെയെത്തിയ മില്ലുടമകളുടെ ഏജൻ്റുമാർ 23 കിലോ വരെ കിഴിവാണ് ഒരു ക്വിൻറലിന് ആവശ്യപ്പെട്ടത്.ഇതോടെയാണ് സംഭരണം തടസ്സപ്പെട്ടത്.തുടർന്നാണ് കർഷകർക്ക് കൈത്താങ്ങായി കൃഷി വകുപ്പ് രംഗത്തെത്തിയത്.
പി. എ. ഒ അമ്പിളി, ഡി .ഡി. മാരായ സ്മിത, ക്യൂനോ, ബിറ്റിഎം പ്രശാന്ത്,
കൃഷി അസിസ്റ്റൻറ് ഡയറക്ടർ സരിത മോഹൻ ,കൃഷി ഓഫീസർ നജീബ് മുഹമ്മദ്,കിസാൻ സഭാ മണ്ഡലം സെക്രട്ടറി വി. ആർ. അശോകൻ സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി
എസ് .കുഞ്ഞുമോൻ,
പാടശേഖര സമിതി അംഗങ്ങൾ, കർഷകർ
ഓയിൽ ഫാം സീനിയർ മാനേജർ എസ്. സന്തോഷ് കുമാർ അസിസ്റ്റൻറ് അസിസ്റ്റൻറ് മാനേജർ ബിപിൻ
എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *