Your Image Description Your Image Description

സൗ​ദി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 1,706 പേ​ർ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്ത​താ​യി സൗ​ദി സെൻറ​ർ ഫോ​ർ ഓ​ർ​ഗ​ൻ ട്രാ​ൻ​സ് പ്ലാ​ൻ​റേ​ഷ​ൻ വെ​ളി​പ്പെ​ടു​ത്തി. മ​ര​ണ​ശേ​ഷം അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ മു​ന്നോ​ട്ടു​വ​ന്ന​വ​ർ 540,000 ആ​ളു​ക​ളാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

2023നെ ​അ​പേ​ക്ഷി​ച്ച് 4.9 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് അ​വ​യ​വ​ദാ​ന​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​വ​യ​വ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ളി​ൽ കൂ​ടു​ത​ൽ വൃ​ക്ക മാ​റ്റി​വെ​ക്ക​ലു​ക​ളാ​ണ്. 1,284 വൃ​ക്ക​ക​ൾ മാ​റ്റി​വെ​ച്ചു. 422 ക​ര​ൾ മാ​റ്റി​വെ​ക്ക​ലും ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം മ​രി​ച്ച അ​വ​യ​വ​ദാ​താ​ക്ക​ളി​ൽ​നി​ന്ന് 393 വി​വി​ധ അ​വ​യ​വ​ങ്ങ​ൾ മാ​റ്റി​വെ​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത് 12.3ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. 101 ക​ര​ളു​ക​ൾ, 40 ഹൃ​ദ​യ​ങ്ങ​ൾ, 34 ശ്വാ​സ​കോ​ശ​ങ്ങ​ൾ, 15 പാ​ൻ​ക്രി​യാ​സ്, 67 കോ​ർ​ണി​യ​ക​ൾ, 7 ഹൃ​ദ​യ​വാ​ൽ​വു​ക​ൾ എ​ന്നി​വ മാ​റ്റി​വ​ച്ച​വ​യു​ടെ ക​ണ​ക്കു​ക​ളി​ൽ പെ​ടു​ന്ന​താ​യും സെൻറ​ർ ഫോ​ർ ഓ​ർ​ഗ​ൻ ട്രാ​ൻ​സ് പ്ലാ​ൻ​റേ​ഷ​ൻ അ​തോ​റി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply

Your email address will not be published. Required fields are marked *