Your Image Description Your Image Description

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പുതിയ മരുന്ന് കണ്ടെത്തി ഗവേഷകർ. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് ആഴ്ചകൾക്കുള്ളിൽ ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ സഹായിക്കുന്ന ലോറൻഡ്രോസ്റ്റാറ്റ് എന്ന മരുന്ന് കണ്ടെത്തിയത്. ലോറൻഡ്രോസ്റ്റാറ്റ് മരുന്ന് 15 പോയന്റ് വരെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. മരുന്ന് പരീക്ഷിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗികളിൽ ഫലം കണ്ടതായും ഗവേഷകർ പറയുന്നു.

285 പേരിലാണ് മരുന്ന് പരീക്ഷിച്ചത്. സാൻ ഡി​ഗോയിൽ നിന്നുൾപ്പെടെയുള്ള രോ​ഗികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇതിൽ ലോറൻഡ്രോസ്റ്റാറ്റ് ഉപയോഗിച്ചവരുടെ രക്തസമ്മർദ്ദം 15 പോയന്റ് വരെ കുറഞ്ഞതായി പഠനം കാണിക്കുന്നു. “ലോറുൻഡ്രോസ്റ്റാറ്റ് കഴിച്ചവരിൽ നാല് ആഴ്ചയ്ക്കുള്ളിൽ 42 ശതമാനം പേരുടെയും രക്തസമ്മർദ്ദം നിയന്ത്രണത്തിലായി,” പഠനം പറയുന്നു. അതേസമയം പ്ലാസിബോ ഉപയോ​ഗിച്ചവരിൽ ഏഴ് പോയന്റ് മാത്രമാണ് കുറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *