Your Image Description Your Image Description

മൂന്ന് പതിറ്റാണ്ടായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലയാളി പക്ഷാഘാതം മൂലം അന്തരിച്ചു. കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മുഴപ്പിലങ്ങാട് സ്വദേശിയും ഷാദുലിയ ജുമാമസ്ജിദിന് സമീപം താമസിച്ചിരുന്ന നരോത്ത് മുഹമ്മദലി (56) ആണ് ദമാമിൽ വെച്ച് മരിച്ചത്.

പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് മുഹമ്മദലിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 30 വർഷമായി ദമാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അദ്ദേഹം ജോലി ചെയ്തു വരികയായിരുന്നു. മതപരവും സാമൂഹികവും സംഘടനാപരവുമായ കാര്യങ്ങളിൽ സജീവമായിരുന്ന വ്യക്തിയാണ് മുഹമ്മദലി.

Leave a Reply

Your email address will not be published. Required fields are marked *