Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡൽ ജിൻസൺ കുറ്റക്കാരൻ. തിരുവനന്തപുരം ആറാം അഡീഷണൽ സെക്ഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്.

ഏക പ്രതി കേഡൽ ജെൻസൻ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്. ശിക്ഷ വിധിക്കുന്നതിൽ വാദം നാളെ(ചൊവ്വാഴ്ച)യാണ്.

2017 ഏപ്രിൽ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോംപൗണ്ടിലെ വീട്ടിൽ റിട്ടയേഡ് പ്രൊഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആർഎംഒ ഡോ. ജീൻ പദ്മ (58), മകൾ കരോലിൻ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ‘ആസ്ട്രൽ പ്രൊജക്ഷനാ’ണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, വീട് തകർക്കൽ, ബന്ധിയാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കേഡലിനെതിരെ തെളിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *