Your Image Description Your Image Description

അഗ്നി 3 5ജിയുടെ എല്ലാ വേരിയന്റുകൾക്കും 5000 രൂപ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് ലാവ.ലാവ അ‌ഗ്നി 3 5ജിയുടെ 8GB + 128GB മോഡൽ ചാർജർ ഇല്ലാതെ 20,999 രൂപ വിലയിലും ചാർജറുള്ള ലാവ അ‌ഗ്നി 3 5ജി 8GB+ 128GB അ‌ടിസ്ഥാന മോഡൽ 22,999 രൂപ വിലയിലും. ചാർജറുള്ള 8GB+ 256GB ​ വേരിയന്റ് 24,999 രൂപ വിലയിലുമാണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്.

ലാവ ​ഡെയ്സ് സെയിലിന്റെ ഭാഗമായി എല്ലാ ബാങ്ക് കാർഡുകൾക്കൊപ്പവും ലാവ അ‌ഗ്നി 3 5ജിക്ക് 5000 രൂപ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. അ‌തിനാൽ 15,999 രൂപ എന്ന പ്രാരംഭ വിലയിൽ ഈ 5ജി ഫോൺ ഇപ്പോൾ ലഭ്യമാണ്. 30000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഇന്ത്യയിൽ ആദ്യമായി ഡ്യുവൽ അ‌മോലെഡ് ഡിസ്പ്ലേ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ എന്ന പ്രത്യേകത ഈ ഫോണിനുണ്ട്.

ലാവ അ‌ഗ്നി 3യുടെ റിയർ പാനലിൽ ക്യാമറ മൊഡ്യൂളിനോട് ചേർന്ന് ഒരു 1.74 ഇഞ്ച് മിനി അ‌മോലെഡ് ഡിസ്പ്ലേ നൽകിയിരിക്കുന്നു. Instascreen എന്നാണ് കമ്പനി ഈ രണ്ടാം സ്ക്രീനിനെ വിളിക്കുന്നത്. റിയർ പാനലിലെ OIS പിന്തുണയുള്ള 50MP സോണി സെൻസർ ക്യാമറ ഉപയോഗിച്ച് സെൽഫി ഫോട്ടോകളും വീഡിയോകളും എടുക്കാൻ ക്യാമറ മൊഡ്യൂളിനോട് ചേർന്നുള്ള ഈ മിനി ഡിസ്പ്ലേ സഹായിക്കും.

ലാവ അ‌ഗ്നി 3 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 7300X പ്രോസസർ കരുത്തിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്. ഇതിലെ പ്രധാന ഡിസ്പ്ലേ 6.78 ഇഞ്ച് 3D കർവ്ഡ് സ്ക്രീനുമായി എത്തുന്നു. ഇതിൽ 1.5K റെസല്യൂഷൻ, 10-ബിറ്റ്, 120 ഹെർട്‌സ് റിഫ്രഷ് റേറ്റ്, എച്ച്‌ഡിആർ, വൈഡ്‌വിൻ എൽ1, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ്, സ്ട്രോങ്ങ് എക്‌സ്-ആക്സിസ് ലീനിയർ ഹാപ്‌റ്റിക്‌സ് ഫീച്ചറുകളുടെ പിന്തുണയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *