Your Image Description Your Image Description

സൗദിയിൽ പഴയ സ്‌പോൺസറുടെ അനുമതിയില്ലാതെ ഹൗസ് ഡ്രൈവർമാരുടെ ഹുറൂബ് നീക്കാം.സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. പുതിയ സ്‌പോൺസർമാരെ കണ്ടെത്തി മുസാനിദ് പ്ലാറ്റ്‌ഫോം വഴിയാണ് സ്‌പോൺസർഷിപ്പ് മാറേണ്ടത്. ഇന്നു മുതൽ ആറ് മാസത്തിനുള്ളിൽ നിലവിൽ ഹുറൂബായവർക്ക് സ്‌പോൺസർഷിപ്പ് മാറാം.

തന്റെ തൊഴിലാളി ഒളിച്ചോടിയെന്നും അയാൾക്ക് മേൽ തനിക്ക് ഒരു റോളുമില്ലെന്നും സ്‌പോൺസർ തൊഴിൽ വകുപ്പിന് നൽകുന്ന റിപ്പോർട്ടാണ് ഹുറൂബ്. ഇതോടെ തൊഴിലാളിക്ക് സൗദി വിട്ടു പോകാനാകില്ല. പിന്നീട് ജയിൽ വഴിയും നാടുകടത്തൽ കേന്ദ്രം വഴിയും നാട്ടിലേക്ക് പോകാം. ഇതോടെ സൗദിയിലേക്ക് നിശ്ചിത കാലം പ്രവേശന വിലക്കും വരും. ഹുറൂബ് പല സ്‌പോൺസർമാരും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് മന്ത്രാലയത്തിന് പരാതി ലഭിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *