Your Image Description Your Image Description

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സഹചര്യത്തിൽ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നിലനിർത്തുന്നതിനായി ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വിഐ എന്നീ ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാർ അടിയന്തര പ്രോട്ടോക്കോളുകൾ പുറത്തിറക്കി. സംസ്ഥാന, ജില്ലാ തലങ്ങളിലെ അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ (ഇഒസി)ക്കായിട്ടാണ് പ്രത്യേകിച്ച് ഈ പ്രോട്ടോക്കോളുകൾ പുറത്തിറക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 100 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ (ബിടിഎസ്) സൈറ്റുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ ദുരന്തനിവാരണ വിഭാഗം എടുത്തുകാണിച്ചതിനെ തുടർന്നാണ് ഈ നീക്കം. മെയ് 7ന്, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർക്ക് 2020-ൽ സ്ഥാപിതമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (SOP) കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്ത് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts