Your Image Description Your Image Description

വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനൊരുങ്ങി ഒമാനും ദക്ഷിണാഫ്രിക്കയും.വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ രാ​ഷ്ട്രീ​യ​കാ​ര്യ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ശൈ​ഖ് ഖ​ലീ​ഫ അ​ലി അ​ൽ ഹാ​ർ​ത്തി​യു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ന്റെ​യും ഡെ​പ്യൂ​ട്ടി മ​ന്ത്രി അ​ന്ന താ​ന്ഡി മൊ​റാ​ക്ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സു​ൽ​ത്താ​നേ​റ്റും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ലു​ള്ള നി​ര​വ​ധി മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ഇ​രു​പ​ക്ഷ​വും ച​ർ​ച്ച ചെ​യ്തു. ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ലൂ​ടെ​യും സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും ടൂ​റി​സം സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം മ​സ്‌​ക​ത്തി​ൽ ഒ​രു സം​യു​ക്ത സാ​മ്പ​ത്തി​ക ഫോ​റം ന​ട​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും അ​വ​ർ പ​രി​ശോ​ധി​ച്ചു. മേ​ഖ​ല​യി​ലെ വി​ഷ​യ​ങ്ങ​ളി​ലും ഇ​രു​വി​ഭാ​ഗ​വും അ​ഭി​പ്രാ​യ​ങ്ങ​ൾ കൈ​മാ​റി. ഇ​സ്രാ​യേ​ൽ യു​ദ്ധ​ത്തി​ന്റെ ഫ​ല​മാ​യി പ​ല​സ്തീ​ൻ വം​ശ​ഹ​ത്യ​ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ടു​ത്ത നി​ല​പാ​ടി​നെ അ​ൽ ഹാ​ർ​ത്തി അ​ഭി​ന​ന്ദി​ച്ചു. സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ്രാ​ദേ​ശി​ക പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സു​ൽ​ത്താ​നേ​റ്റ് ഏ​റ്റെ​ടു​ത്ത ഫ​ല​പ്ര​ദ​മാ​യ പ​ങ്കി​നെ മൊ​റാ​ക്ക അ​ഭി​ന​ന്ദി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *