Your Image Description Your Image Description

പു​തി​യ ഉം​റ സീ​സ​ൺ ക​ല​ണ്ട​ർ ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കും മ​സ്​​ജി​ദു​ന്ന​ബ​വി സ​ന്ദ​ർ​ശ​ക​ർ​ക്കും വി​സ​യ​ട​ക്ക​മു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​​ന്റെ ത​യാ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ക​ല​ണ്ട​ർ പ്ര​ഖ്യാ​പി​ച്ച​ത്​. ജൂ​ൺ 20 (1446 ദു​ൽ​ഹ​ജ്ജ്​ 14) മു​ത​ൽ ഉം​റ വി​സ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഉം​റ വി​സ ഇ​ഷ്യൂ ചെ​യ്യു​ന്ന അ​വ​സാ​ന തീ​യ​തി 1447 ശ​വ്വാ​ൽ ഒ​ന്ന്​ (2026 മാ​ർ​ച്ച്​ 20) ആ​യി​രി​ക്കും. തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള സേ​വ​ന പാ​ക്കേ​ജു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​തി​നു​ള്ള ക​രാ​റു​ക​ൾ 1446 ദു​ൽ​ഖ​അ്​​ദ 29ന് ​ആ​രം​ഭി​ക്കും. ഈ ​വ​ർ​ഷം ദു​ൽ​ഹ​ജ്ജ്​ 15ന് (​ജൂ​ൺ 21) ഉം​റ പെ​ർ​മി​റ്റു​ക​ൾ ന​ൽ​കാ​ൻ തു​ട​ങ്ങു​മെ​ന്നും മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക്​ സൗ​ദി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 1447 ശ​വ്വാ​ൽ 15 (2026 ഏ​പ്രി​ൽ ആ​റ്) ആ​ണ്. മ​ട​ങ്ങാ​നു​ള്ള അ​വ​സാ​ന തീ​യ​തി 1447 ദു​ൽ​ഖ​അ്​​ദ 15 (2026 ഏ​പ്രി​ൽ 20) ആ​യും നി​ശ്ച​യി​ച്ചു. 1447 ശ​അ​ബാ​ൻ ഒ​ന്ന്​ മു​ത​ൽ വി​ദേ​ശ ഏ​ജ​ന്റു​മാ​ർ​ക്ക് യോ​ഗ്യ​ത നേ​ടു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് നി​ർ​ത്തു​മെ​ന്നും ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *