Your Image Description Your Image Description

മ​ക്ക: ആ​ദ്യ​സം​ഘം മ​ല​യാ​ളി ഹാ​ജി​മാ​ർ ശ​നി​യാ​ഴ്ച മു​ത​ൽ മ​ക്ക​യി​ലെ​ത്തും. 77 പു​രു​ഷ​ന്മാ​രും 95 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 172 തീ​ർ​ഥാ​ട​ക​രാ​ണ് ആ​ദ്യ വി​മാ​ന​ത്തി​ൽ ജി​ദ്ദ​യി​ൽ എ​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട്ടു​നി​ന്ന് പു​ല​ർ​ച്ചെ 1.10ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം, സൗ​ദി സ​മ​യം പു​ല​ർ​ച്ചെ 4.35ന് ​ജി​ദ്ദ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ൽ എ​ത്തും. ഹ​ജ്ജ് മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും മ​ല​യാ​ളി വ​ള​ന്റി​യ​ർ​മാ​ർ ഹാ​ജി​മാ​രു​ടെ സ​ഹാ​യ​ത്തി​ന് ഹ​ജ്ജ് ടെ​ർ​മി​ന​ലി​ൽ ഉ​ണ്ടാ​കും. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഹ​ജ്ജ് സ​ർ​വി​സ് ക​മ്പ​നി​ക​ൾ തീ​ർ​ഥാ​ട​ക​രെ മ​ക്ക​യി​ലെ​ത്തി​ക്കും.

മ​ക്ക​യി​ൽ ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ മ​ല​യാ​ളി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കും. ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളെ​ല്ലാം മ​ക്ക​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടാ​മ​ത്തെ വി​മാ​നം ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ 4.30ന്​​ ​കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ പു​റ​പ്പെ​ട്ട്​ സൗ​ദി സ​മ​യം രാ​ത്രി എ​ട്ടി​ന്​ ജി​ദ്ദ​യി​ലെ​ത്തും. 87 പു​രു​ഷ​ന്മാ​രും 86 സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടെ 173 തീ​ർ​ഥാ​ട​ക​രാ​ണ് ഇ​തി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത്. മ​റ്റ​ന്നാ​ൾ മു​ത​ൽ ക​ണ്ണൂ​രി​ൽ​നി​ന്നും ഈ​മാ​സം 16 മു​ത​ൽ കൊ​ച്ചി​യി​ൽ​നി​ന്നും തീ​ർ​ഥാ​ട​ക​ർ എ​ത്തി​ത്തു​ട​ങ്ങും.

Leave a Reply

Your email address will not be published. Required fields are marked *