Your Image Description Your Image Description

തിരുവനന്തപുരം: ആംബുലൻസ് അപകടത്തിൽപ്പെട്ട് ചികിത്സയിലിരുന്ന രോഗി മരിച്ചു.ആംബുലൻസ് ബൈക്കുകളിൽ ഇടിച്ചു മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വെള്ളറട കോവില്ലൂര്‍ സ്വദേശി ഡാനി കെ സാബു (38) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നെട്ട ശങ്കരന്‍ കടവിലായിരുന്നു അപകടം നടന്നത്. ഡ്രൈവറായ ഡാനി സവാരി കഴിഞ്ഞ് ലോറി കുലശേഖരത്ത് ഒതുക്കിയശേഷം വീട്ടിലേക്ക് വരുന്നതിനിടയിലാണ് നിയന്ത്രണം വിട്ട ബൈക്ക് ശങ്കരന്‍ കടവിന് സമീപം അപകടത്തില്‍പ്പെട്ടത്.

റോഡിലേക്ക് തെറിച്ച് വീണ ഡാനിയുടെ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പനച്ചമൂട് ജംഗ്ഷനിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുമ്പോൾ വാഹനം ബൈക്കുകളിൽ തട്ടി മറിഞ്ഞത്.

ആംബുലന്‍സ് മറിഞ്ഞതോടെ വീണ്ടും പരിക്കേറ്റ ഡാനിയുടെ നില അതീവ ഗുരുതരമായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാത്രിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *