Your Image Description Your Image Description

ബെംഗളൂരുവിൽ അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിപ്പുനടത്തുന്ന മലയാളികളുൾപ്പെട്ട സംഘത്തെ പോലീസ് അറസ്റ്റുചെയ്തു. ഏഴു മലയാളികളും കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് സ്വദേശികളുമാണ് അറസ്റ്റിലായത്. കൂറിയർ വഴി മയക്കുമരുന്ന് വരുന്നുണ്ടെന്ന് പറഞ്ഞാണ് ഇവർ ഭീഷണിപ്പെടുത്തിയിരുന്നത്.

കോഴിക്കോട് സ്വദേശികളായ എം.പി. ആഷിക്, എം.പി. നൗഷാദ്, മലപ്പുറം സ്വദേശികളായ അർഷദ്, കെ.റിയാസ്, കെ.പി. നൗഫൽ, മുഹമ്മദ് റാസി, മുഹമ്മദ് നിംഷാദ് എന്നിവരാണ് പിടിയിലായ മലയാളികൾ. ഇവരെ പോലീസ് കേരളത്തിൽനിന്ന് പിടികൂടുകയായിരുന്നു. കർണാടക ഭട്കൽ സ്വദേശികളായ അസീം അഫൻഡി, മുഹമ്മദ് സലീം ഷെയ്ഖ്, ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി കൻസിഭായ് റബാനി, രാജസ്ഥാൻ പാലി സ്വദേശികളായ ദിലീപ് സോണി, രമേഷ്‌കുമാർ, ലളിത് കുമാർ, രാജ്‌കോട്ട് ജാംനഗർ സ്വദേശി മഖാനി കരീംലാൽ കമറുദ്ദീൻ എന്നിവരെയും ബെംഗളൂരു പോലീസിന്റെ പ്രത്യേക സംഘവും സൈബർ ക്രൈംപോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. സംഘാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 25,47,000 രൂപ പോലീസ് പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *