Your Image Description Your Image Description

അബുദാബിയിൽ പൊതു സ്വകാര്യ സ്കൂളുകളിൽ മൊബൈൽഫോൺ, സ്മാർട്ട് വാച്ച് ഉപകരണങ്ങളുടെ നിരോധനം കർശനമാക്കുന്നു.വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് തീരുമാനം. സ്കൂളുകളിൽ സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലുള്ള നിരോധനം മാറ്റില്ലെന്നും തീരുമാനം അന്തിമമാണെന്നും നയം നടപ്പാക്കുന്ന സ്കൂൾ അഡ്മിനിസ്‌ട്രേഷനുകൾ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതിജ്ഞകളിൽ വിദ്യാർഥികളും രക്ഷിതാക്കളും ഒപ്പിടേണ്ടതുണ്ട്. അച്ചടക്കം, മികച്ച പഠനാന്തരീക്ഷം എന്നിവ നിലനിർത്താൻ ഇത്തരം കർശന നടപടികൾ നടപ്പാക്കേണ്ടതുണ്ടെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.

വിദ്യാർഥികളിൽ മൊബൈൽഫോണുകളോ സ്മാർട്ട് വാച്ചോ കണ്ടെത്തിയാൽ ഇക്കാര്യം ആദ്യം രക്ഷിതാവിനെ അറിയിക്കും. പിന്നീട് സ്റ്റുഡന്റ് ബിഹേവിയർ മാനേജ്‌മെന്റ് റെഗുലേഷനിൽ വിവരിച്ചിരിക്കുന്ന നടപടിക്രമങ്ങൾപ്രകാരം അവ ഒരുമാസത്തേക്ക് കണ്ടുകെട്ടും. എന്നാൽ, നിയമലംഘനം ആവർത്തിക്കുകയാണെങ്കിൽ അക്കാദമിക് കാലയളവ് അവസാനിക്കുന്നതുവരെ അവ തിരികെ നൽകില്ലെന്നും അധികൃതർ പറഞ്ഞു. മൊബൈൽഫോണിൽ അധ്യാപകരുടെയോ വിദ്യാർഥികളുടെയോ ജീവനക്കാരുടെയോ ചിത്രങ്ങളുണ്ടെങ്കിൽ ഉചിതമായ നടപടികൾക്കായി കേസ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *