Your Image Description Your Image Description

യുഎഇയിൽ നിന്നും പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. മെയ് 10 വരെയും സർവീസുകൾ നടത്തുന്നതായിരിക്കില്ലെന്നും എയർലൈൻ അധികൃതർ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. നിലവിലെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ പാകിസ്ഥാന്റെ വ്യോമാതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും അവിടുത്തെ വിമാനത്താവളങ്ങൾ അടച്ചിരിക്കുന്നതിനാലുമാണിത്.

ഇന്നത്തെ ലാഹോർ-ദുബൈ EK623, ദുബൈ-ലാഹോർ EK622, ദുബൈ-ഇസ്ലാമാബാദ്-ദുബൈ EK612/613, ദുബൈ-സിയാൽകോട്ട്-ദുബൈ EK620/621, ദുബൈ-സിയാൽകോട്ട് EK618, ദുബൈ-പെഷാവർ-ദുബൈ EK636/637, ദുബൈ-കറാച്ചി-ദുബൈ EK600/601, ദുബൈ-കറാച്ചി-ദുബൈ EK602/603, ദുബൈ-കറാച്ചി EK606 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *