Your Image Description Your Image Description

ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളിലൊന്നായ വി (വോഡഫോൺ ഐഡിയ) പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കായി അൺലിമിറ്റഡ് ഇൻകമിംഗ് കോളുകളുമായി ഗൾഫ് മേഖലയ്ക്കായുള്ള ആദ്യ ഇന്റർനാഷണൽ റോമിങ് പാക്കേജുകൾ അവതരിപ്പിച്ചു. അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾക്ക് പുറമെ, ഈ പാക്കേജുകളിൽ 20 ദിവസത്തെയും 40 ദിവസത്തെയും കാലാവധിയോടുകൂടി അധിക ഡാറ്റാ ക്വോട്ട, സൗജന്യ ഔട്ട്‌ഗോയിംഗ് മിനിറ്റുകൾ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.ഈ ദീർഘകാലാവധിയുള്ള പ്ലാനുകൾ പ്രത്യേകിച്ച് ഹജ്ജ് തീർത്ഥാടകർക്ക് ഏറെ ഉപയോഗപ്രദമാകും.

പ്രീപെയ്ഡ് പാക്കേജുകൾ:

1199 രൂപയ്ക്ക് 20 ദിവസത്തേക്ക്: അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 2 ജിബി ഡാറ്റ, 150 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, ഓരോ എസ്എംഎസിനും 15 രൂപ.
2388 രൂപയ്ക്ക് 40 ദിവസത്തേക്ക്: അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 4 ജിബി ഡാറ്റ, 300 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, ഓരോ എസ്എംഎസിനും 15 രൂപ.

പോസ്റ്റ്‌പെയ്ഡ് പാക്കേജുകൾ:

2500 രൂപയുടെ പാക്കേജിൽ 20 ദിവസത്തേക്ക്: അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 4 ജിബി ഡാറ്റ, 500 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, ഇൻകമിംഗ് എസ്എംഎസും 20 ഔട്ട്‌ഗോയിംഗ് എസ്എംഎസും സൗജന്യം.

4500 രൂപയുടെ പാക്കേജിൽ 40 ദിവസത്തേക്ക്: അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 8 ജിബി ഡാറ്റ, 1000 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, ഇൻകമിംഗ് എസ്എംഎസും 30 ഔട്ട്‌ഗോയിംഗ് എസ്എംഎസും സൗജന്യം.

വി ഉപഭോക്താക്കളുടെ യാത്രാ ദൈർഘ്യത്തിനും ഉപയോഗത്തിനും അനുസരിച്ച് ഏറ്റവും അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. കുറഞ്ഞ ദിവസത്തേക്ക് യാത്ര ചെയ്യുന്നവർക്കായി 495 രൂപയ്ക്ക് 3 ദിവസത്തേക്ക് പരിമിതമായ ആനുകൂല്യങ്ങളോടെ, 749 രൂപയ്ക്ക് 1 ദിവസത്തേക്ക് അൺലിമിറ്റഡ് ആനുകൂല്യങ്ങളും വി ലഭ്യമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *