Your Image Description Your Image Description

ഏപ്രിലില്‍ സൗദിയുടെ എണ്ണയിതര ബിസിനസ് മേഖലയുടെ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സിലാണ് കുറവ് അനുഭവപ്പെട്ടത്. ഏപ്രിലിൽ ഇന്‍ഡക്സ് 55.6 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇന്‍ഡക്സ് നിരക്കാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.

പുതിയ ഓർഡറുകളിലെ വളർച്ച കുത്തനെ കുറഞ്ഞതാണ് എണ്ണ ഇതര സ്വകാര്യ മേഖലയിലെ പ്രവർത്തന വികാസം ഏപ്രിലിൽ മന്ദഗതിയിലാക്കിയത്. പുതിയ ഓർഡർ സബ് ഇൻഡെക്‌സ് മാർച്ചിലെ 63.2 ൽ നിന്ന് തുടർച്ചയായ മൂന്നാം മാസവും ഏപ്രിലിൽ 58.6 ആയും കുറഞ്ഞു. എന്നാല്‍ നിയമന നിരക്കുകളിലെ വര്‍ധനവില്‍ കുറവ് രേഖപ്പെടുത്തിയിട്ടില്ല. വിൽപ്പനയിലും ബിസിനസ് പ്രവർത്തനങ്ങളിലും ഉണ്ടായ വർദ്ധനവും, ഇതിനായി സ്ഥാപനങ്ങൾ ജീവനക്കാരുടെ ശേഷി വര്‍ധിപ്പിച്ചതും തൊഴിലവസരങ്ങളിലെ വർദ്ധനവിന് കാരണമായതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *