Your Image Description Your Image Description

സുധാകരനെ എങ്ങനെയെങ്കിലും അടിച്ചൊതുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് കെപിസിസി പ്രസിഡണ്ട് സ്ഥാനത്തു നിന്നും പുള്ളിയെ മാറ്റാൻ പോവുന്നത് എന്ന് കോൺഗ്രെസ്സുകാരെ അറിയുന്ന എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. വി ഡി സതീശനാടകമുള്ള ചില നേതാക്കൾക്ക് ഇക്കാര്യത്തിൽ ചെറുതല്ലാത്ത പങ്കുണ്ട് എന്ന കാര്യവും എല്ലാവര്ക്കും അറിയാം. സതീശന്റെ ഭാഷയിൽ പറഞ്ഞാൽ കെപിസിസി യുടെ തലപ്പത്തു സുധാകരൻ മുട്ടയിട്ടിരിക്കാൻ കുറെ കാലമായിട്ടുണ്ട്. പൊതുവെ തമ്മിൽ കണ്ടു കൂടാത്ത ഇവർ രണ്ടു പേരും പാറ വയ്പ്പിന്റെ കാര്യത്തിൽ മാത്രമാണ് ഒന്നായിട്ടുള്ളത്.
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും പ്രസിഡണ്ട് സ്ഥാനം മാറ്റിയാൽ ബിജെപി യിലേക്ക് പോവുമെന്ന വിരട്ടൽ ചെറുതായിട്ട് ഹൈക്കമാൻഡിനു ഏറ്റ ലക്ഷണമാണ് കാണുന്നത്. എലെക്ഷൻ അടുത്ത സമയത്ത് പുള്ളിക്കാരൻ എങ്ങാനും ഇങ്ങനെ ചെയ്താൽ പിന്നെ തല ഉയർത്തി നടക്കാൻ പറ്റില്ലെന്ന് മാത്രമല്ല കേരളം ഒരു വിദൂര സ്വപ്നം മാത്രമായി മാറുകയും ചെയ്യും. അതുകൊണ്ടു മാത്രമാണ് പുതിയ കെ.പി.സി.സി അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കുമെന്നു ഉറക്കെ പറഞ്ഞു കൊണ്ട് രഹസ്യമായി കാല് പിടിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. പുതിയ അധ്യക്ഷനെ തിങ്കളാഴ്ച പ്രഖ്യപിക്കുമെന്നു പറഞ്ഞു നിന്നിടത്തു നിന്നും കെ സുധാകരനുമായി ഒരിക്കൽ കൂടി ഹൈക്കമാൻഡ് ആശയവിനിമയം നടദത്തൻ ആണ് ഉദ്ദേശിക്കുന്നത് .
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു .മാത്രമല്ല, വി ഡി സതീശനുമായും രാഹുൽ കൂടിക്കാഴ്ച നടത്തി. സതീശനാണെങ്കിൽ സുധാകരനെ കണ്ണിനു നേരെ കണ്ടു കൂടാ താനും. ഇതിൽ നിന്നുമൊക്കെ സുധാകരന്റെ സീറ്റ് തെറിക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ള കാര്യമാണ്. പക്ഷെ കാര്യങ്ങൾ കൈവിട്ടു പോവാതിരിക്കാൻ നനഞ്ഞ തുണിയിൽ പൊതിഞ്ഞു പടക്കം പൊട്ടിക്കാൻ തന്നെയാണ് ഹൈക്കമാൻഡിന്റെ തീരുമാനം.
അതേസമയം ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നാണ് കെ സി വേണുഗോപാൽ പ്രതികരിച്ചത്. പാർട്ടിക്ക് ഒരു സംവിധാനമുണ്ടെന്നും അതനുസരിച്ച് കാര്യങ്ങൾ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച പുതിയ അദ്ധ്യക്ഷ പ്രഖ്യാപനം ഉണ്ടാകുമെന്ന് ആരുപറഞ്ഞെന്നും കെ സി ചോദിച്ചു അതേസമയം, കോൺഗ്രസ് പുന: സംഘടന സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ, രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വരാൻ പോകുന്നത് അങ്കണവാടി തിരഞ്ഞെടുപ്പല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നേതാക്കൾ ഉത്തരവാദിത്വം കാട്ടണം, പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കരുത്. യുവാക്കൾ കാട്ടുന്ന പക്വതയും പാകതയും മുതിർന്ന നേതാക്കൾ കാട്ടണം. ഏതെങ്കിലും യുവനേതാവ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടോ എന്നും രാഹുൽ ചോദിച്ചു. സുധാകരൻ വലിയ ജനപിന്തുണയുള്ള നേതാവെന്ന് വിശേഷിപ്പിച്ച് അദ്ദേഹത്തെ രാഹുൽ പിന്തുണച്ചു. സുധാകരൻ കേരളത്തിലെ ഏതു ജംഗ്ഷനിൽ പോയാലും ആളുകൂടുമെന്നും അദ്ദേഹം പറഞ്ഞു.ഇത് തന്നെയാണ് രാഹുലേ കാലങ്ങളായി കോൺഗ്രെസ്സ്സിനകത്തു നടക്കുന്നതും. ഇപ്പോൾ പത്ര സമ്മേളനം നടത്തുന്ന സമയത്ത് ഈ കാര്യം രാഹുലിന് പാർട്ടിക്ക് അകത്തു പറഞ്ഞുകൂടായിരുന്നോ? രാഹുലിന്റെ തല തൊട്ടപ്പന്മാരും ഇത് തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അടുക്കളയിലെ രഹസ്യം അങ്ങാടിയിൽ വന്നു സംസാരിക്കും. രാഹുലെന്തായാലും കോൺഗ്രസിന് പറ്റിയ ആള് തന്നെ. സമ്മതിക്കാതെ വയ്യ.
ഞായറാഴ്ചത്തേത് കെ സുധാകരന്റേത് അപ്രതീക്ഷിത നീക്കമെന്ന് എഐസിസി വിലയിരുത്തുന്നത്. അഭിമുഖത്തെ വൈകാരിക പ്രകടനമായി വിലയിരുത്തിയ നേതൃമാറ്റ പ്രഖ്യാപനം മുൻ നിശ്ചയിച്ചത് പോലെ നടത്താനാണ് നീക്കം. എന്നാൽ, ഇതിനെതിരെ തിരിച്ചടിക്കാൻ സുധാകരൻ രംഗത്തുവന്നാൽ അത് കോൺഗ്രസിൽ തുടർ വിവാദങ്ങൾക്ക് വഴിവെക്കും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് സുധാകരന് പകരം ഉയർന്നു കേൾക്കുന്ന പേരുകളിൽ യുവനേതാക്കൾക്ക് അടക്കം എതിർപ്പുണ്ട്. മുതർന്ന് പല നേതാക്കളെയും വെട്ടിയണ് സമുദായത്തിന്റെ പേരിൽ കോൺഗ്രസ് ആന്റോ ആന്റണിയുടെയും സണ്ണി ജോസഫിന്റെയും പേരുകളിലേക്ക് എത്തിയത്. ഇവർക്കെതിരെ പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പുണ്ട്. ഇതിൽ തന്നെ ആന്റോക്കാണ് മുൻതൂക്കമുള്ളതും.
കഷ്ടം തന്നെയാണ് കോൺഗ്രെസ്സുകാരുടെ അവസ്ഥ. അൻവറിനെ ഒന്ന് വളച്ചു കുപ്പിയിൽ ആക്കിയതേയുള്ളു. അപ്പോഴേക്കുമിതാ പുതിയ കുരിശ് .

Leave a Reply

Your email address will not be published. Required fields are marked *