Your Image Description Your Image Description

ഡല്‍ഹി: പാക് യുവതിയെ വിവാഹം ചെയ്തത് മറച്ചുവെച്ച സിആര്‍പിഎഫ് ജവാനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ജമ്മു കശ്മീരിലെ സിആര്‍പിഎഫ് 14-ാം ബറ്റാലിയന്‍ ജവാനായ മുനീര്‍ അഹ്‌മദിനെതിരേയാണ് നടപടി.

ജ​വാ​ന്‍റെ പ്ര​വൃ​ത്തി സേ​ന​യു​ടെ പെ​രു​മാ​റ്റ ച​ട്ട​ത്തി​ന് വി​രു​ദ്ധ​വും ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് ഹാ​നി​ക​ര​വു​മെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് ന​ട​പ​ടി. പാക് യുവതിയെ വിവാഹം ചെയ്തകാര്യം മറച്ചുവെച്ചതും വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ താമസിപ്പിച്ചതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടെന്ന് സിആര്‍പിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.

പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​വാ​ന്‍റെ ഭാ​ര്യ ജ​മ്മു കാ​ഷ്മീ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.ഇ​തി​ൽ കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ ജ​വാ​ന്‍റെ ഭാ​ര്യ​ക്ക് ഇ​ന്ത്യ​യി​ൽ തു​ട​രാ​ൻ അ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​ഷ​യം കോ​ട​തി​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് ജ​വാ​നു​മാ​യി പാ​ക്കി​സ്ഥാ​നി യു​വ​തി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

പാകിസ്താനിലെ സിയാല്‍ക്കോട്ട് സ്വദേശിയായ മിനാല്‍ ഖാനും മുനീര്‍ അഹ്‌മദും കഴിഞ്ഞവര്‍ഷം മേയിലാണ് വിവാഹിതരായത്. ഇരുവരും ഓണ്‍ലൈന്‍ വഴിയാണ് പരിചയപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *