Your Image Description Your Image Description

ദുബായ്: ഈ അധ്യയന വർഷം മുതൽ ഫീസ് വർധിപ്പിക്കാൻ ഒരുങ്ങി ദുബായിലെ സ്വകാര്യ സ്കൂളുകൾ. ഫീസ് വർധിപ്പിക്കാൻ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അനുമതി നൽകി. സ്കൂളുകളുടെ നടത്തിപ്പ് ചെലവ്, ജീവനക്കാരുടെ ശമ്പളം, വാടക ചെലവ് തുടങ്ങിയവ കണക്കിലെടുത്ത് 2.35 % ഫീസ് വർധനയ്ക്കാണ് അനുമതി. ഫീസ് വർധന ആവശ്യപ്പെട്ട് ദുബായ് പ്രൈവറ്റ് സ്കൂൾ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് പരിഗണിച്ചാണ് ഫീസ് വർധനയ്ക്ക് അനുമതി നൽകിയത്. തീരുമാനം പ്രഖ്യാപിച്ചതോടെ 2025 – 26 വർഷത്തെ പഠനത്തിനു ചെലവ് വർധിക്കും.

Leave a Reply

Your email address will not be published. Required fields are marked *