Your Image Description Your Image Description

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാൻ. ബാലിസ്റ്റിക്‌ മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തിയെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സൈനിക നടപടിക്കൊരുങ്ങുന്നുവെന്ന ആശങ്ക പാക് നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് മിസൈല്‍ പരീക്ഷണവാര്‍ത്ത വരുന്നത്‌. 450 കിലോമീറ്റര്‍ ദൂരപരിധിയുള്ള കരയില്‍നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അബ്ദാലി മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്നാണ് പാക് അവകാശവാദം.

പാകിസ്താന്റെ സൈനിക തലവന്മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പരിശീലനം വീക്ഷിക്കാനെത്തിയിരുന്നതായി പാക് അധികൃതര്‍ പറഞ്ഞു. പാക് പ്രസിഡന്റും പ്രധാനമന്ത്രിയും മിസൈല്‍ പരീക്ഷണത്തില്‍ ബന്ധപ്പെട്ടവരെ അനുമോദിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ നീക്കങ്ങള്‍ ഇന്ത്യ ദിനംപ്രതി കടുപ്പിച്ച് വരുന്നതിനിടെയാണിത്. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യത്തിന് വിട്ടുനല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെ വിവിധ സേനാവിഭാഗങ്ങള്‍ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. നാവികസേന മിസൈല്‍ പരീക്ഷണമടക്കം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *