Your Image Description Your Image Description

ബഹ്റൈനിൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്‌​ച​ക്കി​ടെ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ. എ) ​നാ​ടു​ക​ട​ത്തി​യ​ത് 100 പ്ര​വാ​സി​ക​ളെ. തൊ​ഴി​ൽ, താ​മ​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് നേ​ര​ത്തേ പി​ടി​യി​ലാ​യ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്.

ഏ​പ്രി​ൽ 20നും 26​നു​മി​ട​യി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി എ​ൽ.​എം.​ആ​ർ.​എ 1,236 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. കൂ​ടാ​തെ, വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് 12 സം​യു​ക്ത പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ളും സം​ഘ​ടി​പ്പി​ച്ചു. 2024 ജ​നു​വ​രി മു​ത​ൽ ആ​കെ 72,424 പ​രി​ശോ​ധ​ന​ക​ളും 1,044 സം​യു​ക്ത കാ​മ്പ​യി​നു​ക​ളും എ​ൽ.​എം.​ആ ർ.​എ ന​ട​ത്തി.

Leave a Reply

Your email address will not be published. Required fields are marked *