Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്എ​സ് അ​നു​ഭാ​വി​ക​ളാ​യ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ റി​സോ​ർ​ട്ടി​ൽ ഒ​ത്തു​കൂ​ടി​യ സം​ഭ​വം ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്.

കുമരകത്തെ റിസോർട്ടിൽ രഹസ്യയോഗം ചേർന്ന ആർഎസ്എസ് അനുഭാവികളായ 18 ജയിൽ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ഭരണപരമായ സൗകര്യത്തിന് എന്ന പേരിലാണ് സ്ഥലംമാറ്റം. രഹസ്യയോഗം ചേർന്ന സംഭവം ഗൗരവതരമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

ഫെ​ബ്രു​വ​രി​യി​ൽ കോ​ട്ട​യം കു​മ​ര​ത്തെ റി​സോ​ർ​ട്ടി​ലാ​ണ് ആ​ർ​എ​സ്എ​സ് അ​നു​ഭാ​വി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ത്തു​കൂ​ടി​യ​ത്. ഇ​തൊ​രു തു​ട​ക്ക​മാ​ക​ട്ടെ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ചി​ല​ർ ഇ​ത് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യം പു​റ​ത്ത​റി​യു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 18 ഉ​ദ്യോ​ഗ​സ്ഥ​രെ ജ​യി​ൽ​വ​കു​പ്പ് സ്ഥ​ലം മാ​റ്റി.

വിവിധ ജയിലുകളിലെ ഉദ്യോഗസ്ഥരുടെ ഒത്തുചേരൽ ഗൗരവത്തോടെ കാണണമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റം.

Leave a Reply

Your email address will not be published. Required fields are marked *