Your Image Description Your Image Description

യു.എ.ഇയിലെ മേയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോൾ നേരിയ മാറ്റം. പെട്രോൾ വില ഒരു ഫിൽസ്​ കൂടിയപ്പോൾ, ഡീസലിന് 11ഫിൽസ്​ കുറഞ്ഞിട്ടുണ്ട്​. സൂപ്പർ 98 പെട്രോളിന്​ 2.58 ദിർഹമാണ്​ പുതിയ നിരക്ക്​.

ഏപ്രിലിൽ 2.57 ദിർഹമായിരുന്നു. സ്​പെഷ്യൽ 95 പെട്രോളിന്​ 2.47 ദിർഹമും ഇ-പ്ലസ് 91 പെട്രോളിന്​ 2.39 ദിർഹമുമാണ്​ പുതിയ നിരക്ക്​. ഡീസലിന്​ പുതിയ നിരക്ക്​ 2.52 ദിർഹമാണ്​. ഏപ്രിലിൽ 2.63ദിർഹമായിരുന്നു നിരക്ക്​.

ഇന്ധന വിലനിർണയ കമ്മിറ്റിയാണ്​ എല്ലാ മാസവും രാജ്യത്തെ ഇന്ധന നിരക്ക്​​ സംബന്ധിച്ച അറിയിപ്പ്​ പുറത്തുവിടുന്നത്​. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്​ ഓയിൽ വില അടിസ്ഥാനമാക്കിയാണ്​ യു.എ.ഇ ഇന്ധന വില നിർണയ സമിതി എല്ലാ മാസവും വില പുനർനിർണയിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *