Your Image Description Your Image Description

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പുവരുത്തണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. തിരുവല്ല ബൈപാസിലെ തകരാറുള്ള സൗരോര്‍ജ വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം. കുറ്റൂര്‍ വില്ലേജ് ഓഫീസ് നിര്‍മാണം വേഗത്തിലാക്കാന്‍ എംഎല്‍എ, കലക്ടര്‍, പൊതുമരാമത്ത് -റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തും. നിരണം പഞ്ചായത്തിലെ ജനസേവാ റോഡ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കണമെന്നും എംഎല്‍എ പറഞ്ഞു.

പഴകുളം-കുരമ്പാല റോഡില്‍ കനാല്‍ പാലത്തിന്റെ വശങ്ങള്‍ ഇടിഞ്ഞ് അപകടാവസ്ഥയിലായത് ഉടന്‍ പരിഹരിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും നിര്‍ദ്ദേശിച്ചു.
തിരുവല്ലയില്‍ അതിദാരിദ്ര വിഭാഗത്തിലുള്ള 15 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിന് 42 സെന്റ് ഭൂമി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അധ്യക്ഷനായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ. എസ്. മായ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *