Your Image Description Your Image Description

കൊച്ചി: മുത്തൂറ്റ് എം മാത്യു ഗ്രൂപ്പിന്റെ കമ്പനികളിലൊന്നായ മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് പ്രത്യേക അക്ഷയ തൃതീയ ഓഫറുകള്‍ പ്രഖ്യാപിച്ചു. പാരമ്പര്യം, വിശ്വാസം, കാലാതീതമായ നിക്ഷേപ മൂല്യം എന്നിവ ഒരുമിച്ച് ചേര്‍ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് ഇത്.

ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 999 പരിശുദ്ധിയുള്ള 24 കാരറ്റ്  സ്വര്‍ണ്ണ നാണയങ്ങള്‍, ബിഐഎസ് ഹാള്‍മാര്‍ക്കുള്ള 916 പരിശുദ്ധിയുള്ള 22 കാരറ്റ്  സ്വര്‍ണ്ണാഭരണങ്ങള്‍, ആകര്‍ഷകമായ വെള്ളി ആഭരണങ്ങള്‍ എന്നിവ എറണാകുളം കലൂരിലെ റോയല്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് ഹെഡ് ഓഫീസില്‍ നിന്നും വാങ്ങാവുന്നതാണ്. ഇന്ത്യയിലുടനീളം ഡെലിവറിയുമുണ്ട്. എല്ലാ സ്വര്‍ണ്ണ ഉല്‍പ്പന്നങ്ങള്‍ക്കും പരിമിത കാലത്തേക്ക് 2 ശതമാനം കിഴിവും ലഭിക്കും.

ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ മുന്‍കൂട്ടി തിരഞ്ഞെടുക്കാനായി  അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ മുത്തൂറ്റ് റോയല്‍ ഗോള്‍ഡിന്റെ ജനകീയമായ കനകവര്‍ഷ സ്വര്‍ണ്ണ നിക്ഷേപ പദ്ധതികളിലൂടെ 3 മാസം, 6 മാസം, 11 മാസം 20 ദിവസം കാലാവധികളില്‍ ആകര്‍ഷകമായ ബോണസും ലഭിക്കും. ഇതിലൂടെ വിവിധ വിഭാഗങ്ങളിലെ  ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ കൂടുതല്‍ ചിട്ടയായതും കുറഞ്ഞ വിലയിലും സ്വന്തമാക്കാന്‍ കഴിയും. പ്രതിമാസ നിക്ഷേപ പദ്ധതികള്‍ 1,000 രൂപ മുതല്‍ ആരംഭിക്കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക്  അക്ഷയ തൃതീയയുടെ സാംസ്‌കാരിക പ്രാധാന്യം ഉള്‍ക്കൊള്ളുന്നതോടൊപ്പം അവരുടെ സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ എളുപ്പത്തില്‍ വളര്‍ത്താനും സഹായിക്കുന്നു.

അക്ഷയ തൃതീയ ഇന്ത്യയിലുടനീളം പുതിയ തുടക്കത്തിന്റെയും, സമൃദ്ധിയുടെയും, സമ്പത്തിന്റെയും ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു. മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് ഈ ദിവസം  ഉപഭോക്താക്കള്‍ക്ക് എത്രത്തോളം ആഴത്തിലുള്ള സാംസ്‌കാരികവും വൈകാരികവുമായ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കി പുതിയ  ഓഫറുകള്‍ നല്‍കുന്നു. ഈ  ഉല്‍പ്പന്നങ്ങള്‍ വിശ്വാസം, പാരമ്പര്യം, സാമ്പത്തിക ശാക്തീകരണം എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്. സ്വര്‍ണ്ണം, വെള്ളി ശേഖരങ്ങളുടെ പ്രത്യേക ശ്രേണി, ആകര്‍ഷകമായ കിഴിവുകള്‍, യോജിച്ച നിക്ഷേപ പദ്ധതികള്‍ എന്നിവയിലൂടെ ഈ അക്ഷയ തൃതീയ ഓരോ  ഉപഭോക്താവിനും അര്‍ത്ഥവത്താക്കാന്‍  ലക്ഷ്യമിടുന്നുവെന്ന് മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് പ്രമോട്ടര്‍ ആര്‍ലിന്‍ മാത്യൂ മുത്തൂറ്റ് പറഞ്ഞു.

നൂതനമായ പദ്ധതികളിലൂടെയും അനുയോജ്യമായ പ്ലാനുകളിലൂടെയും ഉയര്‍ന്ന നിലവാരമുള്ള സ്വര്‍ണ്ണം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് നിലവില്‍ വന്നത്. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യങ്ങളെയും ഉത്സവങ്ങളുടെ ആവേശത്തെയും ആദരിക്കുന്നതോടൊപ്പം അര്‍ത്ഥവത്തായ നിക്ഷേപാവസരങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ശക്തിപ്പെടുത്തുന്നത് തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *