Your Image Description Your Image Description

വർക്കല: ലോകോത്തര നിലവാരത്തിൽ കല്ലമ്പലം ഞെക്കാട് ജംഗ്ഷനിൽ  ഗാർഡേനിയ കൺവെൻഷൻ സെന്റർ അഡ്വ. വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വർക്കല അയിരൂർ സ്വദേശിയും പ്രവാസിയുമായ വിനോദ് നടരാജ് പട്ടേൽ ആണ് അത്യാധുനിക രീതിയിൽ വിശാലമായ ഗാർഡേനിയ കൺവെൻഷൻ സെന്റർ എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. വി ജോയ് എം എൽ എ യ്ക്കൊപ്പം  വിനോദിന്റെ മകൾ നന്ദനയും ചേർന്ന് നാട മുറിക്കുകയും എംഎൽഎ ഭദ്ര ദീപം തെളിയിക്കുകയും ചെയ്തു. ഉദ്ഘാടന വേദിയിൽ വെച്ച് തന്നെ ആദ്യ ബുക്കിംഗ് സ്വീകരിച്ചു.

നൂതന സാങ്കേതിക വിദ്യകളോടെ 1600 പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന ശീതികരിച്ച പാർട്ടി ഹാൾ, 800 പേർക്കുള്ള മിനി ഹാൾ, 700 പേരെ ഉൾക്കൊള്ളുന്ന വിശാലമായ ഡൈനിംഗ് ഹാൾ, ആയിരത്തിലധികം കാറുകൾക്കുള്ള പാർക്കിംഗ് സൗകര്യം തുടങ്ങിയ സംവിധാനങ്ങളോടെയാണ് കല്ലമ്പലം ഞെക്കാട് ജംഗ്ഷനിൽ ഗാർഡേനിയ കൺവെൻഷൻ സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. കൂടാതെ എ സി സ്യൂട്ട് റൂമുകൾ, അത്യാധുനിക ശബ്ദ വെളിച്ച സംവിധാനം, ഔട്ട് ഡോർ ഇവന്റ് വെന്യുവും ലഭ്യമാണ്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്ലേ ബാക്ക് സിങ്ങർ അക്ബർ ഖാന്റെ മ്യൂസിക് ഷോ, സിനി ടിവി ആർട്സിറ്റ് പ്രദീപ്‌ പ്രഭാകരുടെ ഫാമിലി ഫൺ ഷോ, ടിവി ആർട്ടിസ്റ്റ് ബിജു ബാഹുലേയന്റെ ഗെയിം ഷോ, ടിവി ആർട്ടിസ്റ്റ് ബാബുലാലിന്റെ ജഗ്‌ളിംഗ് ആക്റ്റ്, സുരേഷ് പ്രണവിന്റെ മാജിക്‌ ഷോ, സ്കെച്ച് ആർട്ടിസ്റ്റ്, ഡാൻസ് തുടങ്ങിയ കലാ പരിപാടികൾ അരങ്ങേറി.

ഉദ്ഘാടന ചടങ്ങിൽ ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീയങ്ക ബിറിൽ, ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബീന, ചെമ്മരുതി പഞ്ചായത്ത് അംഗം മണിലാൽ, ഒറ്റൂർ പഞ്ചായത്ത്‌ അംഗം ഷിനി, ഒറ്റൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഡി കാന്തിലാൽ എന്നിവർ സംസാരിച്ചു. ഗാർഡേനിയ കൺവെൻഷൻ സെന്ററിന്റെ ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായി ഫലവൃക്ഷത്തൈ നടുകയും  ഉദ്ഘാടനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഫല വൃക്ഷത്തൈകൾ വിതരണം നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *